കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം. ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 362 പേരാണ് മത്സര രംഗത്തുള്ളത്. 396 പേർ പത്രിക നൽകിയിരുന്നെങ്കിലും ഒരാൾ പിൻവാങ്ങി. നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ 33 പേർക്ക് അയോഗ്യത കൽപിച്ചു. 32 പേർ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഒരാൾ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാലുമാണ് അയോഗ്യരാക്കപ്പെട്ടത്.
നേരത്തെ അമീറിനെ അപകീർത്തിപ്പെടുത്തിയതും അനധികൃതമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണ് അയോഗ്യരാക്കപ്പെട്ടവരിൽ ഏതാനും പേർ. ഒഴിവാക്കപ്പെട്ടവർക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ട്. അൻവർ അൽഫിൻ, ബദർ അൽ ദഹൂം, ഖാലിദ് അൽ മുതൈരി, ആയിദ് അൽ ഉതൈബി തുടങ്ങിയവർ പത്രിക തള്ളപ്പെട്ട പ്രമുഖരാണ്. കുവൈത്തിൽ പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്. അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ് തിരഞ്ഞെടുക്കുക.
50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. 102 സ്കൂളുകൾ വോെട്ടടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.