കുവൈത്ത് സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിെൻറ അടുത്ത സെക്രട്ടറി ജനറൽ ആയി ഹൈതം അൽ ഗൈസിനെ കുവൈത്ത് നാമനിർദേശം ചെയ്തു. ഒപെകിെൻറ അടുത്ത നേതൃസ്ഥാനം കുവൈത്തിന് നൽകാൻ അംഗരാഷ്ട്രങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്. നേരത്തേ ഒപെക്കിൽ ഗവർണർ ആയിരുന്ന ഹൈതം അൽ ഗൈസ് കഴിഞ്ഞ ജൂണിലാണ് ആ സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ ഇൻറർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചുവരുകയാണ്. നേരത്തേ കുവൈത്ത് പെട്രോളിയം കോർപറേഷൻ െബയ്ജിങ്, ലണ്ടൻ റീജനൽ ഒാഫിസുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
നൈജീരിയൻ പ്രതിനിധി മുഹമ്മദ് ബാർകിൻഡോ കാലാവധി പൂർത്തിയാക്കുന്നതോടെ ഹൈതം അൽ ഗൈസ് ചുമതലയേൽക്കും. 2016 ജൂലൈ മുതൽ രണ്ടുതവണയായി മുഹമ്മദ് ബാർകിൻഡോ ഒപെക് സെക്രട്ടറി ജനറൽ സ്ഥാനം വഹിക്കുന്നു. 2022 ജൂലൈയിൽ അദ്ദേഹം സ്ഥാനമൊഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.