കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ കമ്മ്യൂനിറ്റി സ്കൂൾ (ഐ.സി.എസ്.കെ) സംഘടിപ്പിച്ച ഓറൽ ഹെൽത്ത് ക്യാമ്പിൽ ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് (ഐ.ഡി.എ.കെ) പങ്കാളികളായി. ഐ.സി.എസ്.കെയുടെ നാല് സ്കൂളുകളിലെ ജീവനക്കാരും കുടുംബങ്ങളും ക്യാമ്പ് പ്രയോജനപ്പെടുത്തി. ഐ.ഡി.എ.കെ കമ്മ്യൂനിറ്റി വെൽഫെയർ കമ്മിറ്റി ചെയർ ഡോ. പ്രശാന്തി ആർ പ്രസാദ്, കോ ചെയർ. ഡോ. അജയ് വഴിയോടൻ, ജോയിന്റ് സെക്രട്ടറി ഡോ. അഷീൽ മുഹമ്മദ്, ഡോ.പ്രശാന്തി ആർ. പ്രസാദ്, ഡോ. ധനലക്ഷ്മി മന്നേം, ഡോ. നാദിയ ഷൗക്കത്ത്, ഡോ. ജെയിൻ ജോൺ തോമസ്, ഡോ. ശശികല സാവ്ല, ഡോ. സന്തോഷ് സി.വി, ഡോ. സുജ സിബി, ഡോ. ലിനി മാത്യു എന്നിവർ ക്യാമ്പിൽ പരിശോധനകൾ നടത്തി. സന്നദ്ധ പ്രവർത്തനത്തിൽ തൽപരരായ വിദ്യാർഥികളും ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിലെ ഡോക്ടർമാർ മെഡിക്കൽ സജ്ജീകരണങ്ങളുമായി സന്നിഹിതരായിരുന്നു. ഡോക്ടർമാർക്ക് ഐ.ഡി.എ.കെ പ്രസിഡന്റ് ഡോ. ജോർജ് പി അലക്സ് നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഡോ.ജിജൻ സാം തോമസ് ക്യാമ്പ് ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.