കുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല സമ്മേളനം സംഘടിപ്പിച്ചു പി.ബി. സന്ദീപ് നഗറിൽ (കല മംഗഫ് സെൻറർ) കല കുവൈത്ത് മുന്‍ ഭാരവാഹി ടി.വി. ഹിക്മത് ഉദ്ഘാടനം ചെയ്തു. മേഖലയിലെ 25 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 90 പ്രതിനിധികളാണ് പങ്കെടുത്തത്. മേഖല എക്സിക്യൂട്ടിവ് അംഗം അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സുഗതകുമാർ, പ്രശാന്തി ബിജോയ്, പി.ജി. ജ്യോതിഷ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി രജീഷ് പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് സെക്രട്ടറി സി.കെ. നൗഷാദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
15 അംഗ മേഖല എക്സിക്യൂട്ടിവിനെ തിരഞ്ഞെടുത്തു. തുടർന്ന് മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് പ്രസിഡന്റായി പ്രസീത് കരുണാകരനെയും സെക്രട്ടറിയായി സജീവ് മാന്താനത്തിനെയും തിരഞ്ഞെടുത്തു. ജനുവരി 28ന് നടക്കുന്ന കല കുവൈത്തിന്റെ 43ാമത് വാർഷിക സമ്മേളന പ്രതിനിധികളായി 50 പേരെ സമ്മേളനം തിരഞ്ഞെടുത്തു. അരവിന്ദ് കൃഷ്ണൻകുട്ടി, കവിത അനൂപ് എന്നിവർ മിനുട്സ് കമ്മിറ്റിയുടേയും ഷാജു ഹനീഫ്, അജിത് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു.
കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡൻറ് ഡോ. രംഗൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ നോബി ആൻറണി സ്വാഗതവും പുതിയ സെക്രട്ടറി സജീവ് മാന്താനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.