കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 'ആത്മാന്വേഷണത്തിെൻറ റമദാന്'കാമ്പയിനിെൻറ ഭാഗമായി ബദ്ർ അനുസ്മരണവും മൗലിദ് സദസ്സും സംഘടിപ്പിച്ചു. റഖീബ് ഹുദവി പൊന്നാനി അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ബദ്റിെൻറ പാഠങ്ങള്‍ വിശ്വാസികള്‍ക്ക് മാനസിക കരുത്തും ആത്മീയ ഉണര്‍വും പകരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാർഥനയും അചഞ്ചലമായ വിശ്വാസവും നിശ്ചയദാര്‍ഢ്യവും നേതൃഗുണവും അനുസരണയും ഐക്യവുമെല്ലാമാണ് ബദ്റിലെ വിജയത്തിന് നിദാനമായത്. കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.കേന്ദ്ര വൈസ് പ്രസിഡൻറ് ഇസ്മാഈല്‍ ഹുദവി പ്രാരംഭപ്രാർഥന നടത്തി. വൈസ് ചെയര്മാന് ഉസ്മാന് ദാരിമി, വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി, ഫഹാഹീല്‍ മേഖല പ്രസിഡൻറ് അമീന് മുസ്ലിയാര് ചേകന്നൂര്‍ എന്നിവര്‍ മൗലിദ് സദസ്സിന് നേതൃത്വം നല്കി. കഴിഞ്ഞ ദിവസം നിര്യാതനായ ദുബൈ സുന്നി സെൻറർ പ്രസിഡൻറ് ഹാമിദ് കോയമ്മ തങ്ങൾക്കുവേണ്ടിയുളള പ്രത്യേക പ്രാർഥനക്ക് കേന്ദ്ര വൈസ് പ്രസിഡൻറ് മുസ്തഫ ദാരിമി നേതൃത്വം നല്കി.ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദു കുന്നുംപുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.