കുവൈത്ത് സിറ്റി: ശൈഖ് കോയ അൽ കാസിമി അസോസിയേഷൻ ഈദ് സംഗമവും ഹജ്ജ് പഠന ക്ലാസും സംഘടിപ്പിച്ചു. ദജീജ് മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിൽ നടന്ന പരിപാടിയിൽ മുഹമ്മദ് ഫായിസ് ഖുർആൻ പാരായണം നടത്തി. കെ.എം.സി.ടി പ്രസിഡന്റ് യൂസുഫുൽ ഹാദി സ്വാഗതം പറഞ്ഞു. ജംഇയ്യത്തുൽ ബായാൻ ചെയർമാൻ ശൈഖ് സുഊദ് മുഹമ്മദ് അൽ ഉത്തയ്ബി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനറും കെ.എം.സി.ടി ട്രഷററുമായ ജിയാഷ് അബ്ദുൽകരീം അധ്യക്ഷത വഹിച്ചു.
കെ.എം.സി.ടി ഉപദേശക സമിതി ചെയർമാൻ മുസ്തഫ കാരി ഈദ് സന്ദേശം നൽകി. ചെയർമാൻ അൽ ഹാഫിസ് മുനീർ കാസിമി അൽ ഹസനി ഹജ്ജിന്റെ കർമങ്ങൾ വിശദീകരിച്ചു. സെക്രട്ടറിമാരായ ഹരിസുൽ ഹാദി, മുസ്തഫ മൗലവി, അബ്ദുല്ലാഹ് നജ്മി, എക്സിക്യൂട്ടിവ് മെംബർമാരായ സലാഹുദ്ദീനുൽ ഹാദി, ഉസ്മാൻ കാളിപാടൻ എന്നിവർ നേതൃത്വം നൽകി. നൂറുൽഹുദ ഹിഫ്സൂൽ ഖുർആൻ മദ്റസയിലെ റമദാൻ പ്രൊജക്ട് വിജയികളായ വിദ്യാർഥികൾക്ക് സമ്മാനദാനവും കുട്ടികളുടെ ഗാനാലാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.