കുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക യുവജന പ്രസ്ഥാനം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'ഗ്രീൻ കുവൈത്ത് 2021' എന്ന പേരിൽ പരിസ്ഥിതി ബോധവത്കണ പരിപാടി സംഘടിപ്പിച്ചു. ഔഷധചെടികൾ ഉൾപ്പെടെ 50ൽപരം ചെടികളുടെ ഓൺലൈൻ വിൽപനക്കായുള്ള ഫ്ലയറിെൻറ പ്രകാശനം വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം അബ്ബാസിയ ബസേലിയോസ് മെമ്മോറിയൽ ചാപ്പലിൽ മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡൻറുമായ ഫാ. ജിജു ജോർജ് നിർവഹിച്ചു.
തുടർന്ന് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൃക്ഷത്തൈകൾ നട്ട് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ഫാ. ജിജു ജോർജ് നിർവഹിച്ചു.എൻ.ഇ.സി.കെ സെക്രട്ടറി റോയ് യോഹന്നാൻ മുഖ്യസന്ദേശം നൽകി. ഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻറുമായ ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറർ ജോൺ പി. ജോസഫ് എന്നിവർ സംസാരിച്ചു.
ആദ്യ തൈ ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലിൽ ഏറ്റുവാങ്ങി. യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡൻറ് മനോജ് പി. എബ്രഹാം പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജന പ്രസ്ഥാനം സെക്രട്ടറി സുമോദ് മാത്യൂ നന്ദി പറഞ്ഞു. എൻ.ഇ.സി.കെ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അജേഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.