കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ കുവൈത്ത് (കെ.ഡി.എൻ.എ) പത്തുവർഷത്തിലധികമായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യമാണ്.
മത രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന കൂട്ടായ്മ രൂപവത്കരിക്കുേമ്പാൾ 21 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സ്ഥാപകാംഗങ്ങളിൽ കെ. ആലിക്കോയ മരണപ്പെടുകയും ഏതാനും പേർ പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുകയും ചെയ്തു.
കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, എം.എം. സുബൈർ, സുരേഷ് മാത്തൂർ, അസീസ് തിക്കോടി, ഇല്യാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, നാസർ തിക്കോടി, സഹീർ ആലക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി എന്നിവരാണ് സ്ഥാപക മെംബർമാരിൽ ഇപ്പോൾ കുവൈത്തിലുള്ളത്. ഇല്യാസ് തോട്ടത്തിൽ (പ്രസി.), സുരേഷ് മാത്തൂർ (ആക്ടിങ് ജന. സെക്ര.), സന്തോഷ് പുനത്തിൽ (ട്രഷ.), കൃഷ്ണൻ കടലുണ്ടി, എം.എം. സുബൈർ, ബഷീർ ബാത്ത (ഉപദേശക സമിതി അംഗങ്ങൾ), അസീസ് തിക്കോടി, സഹീർ ആലക്കൽ (വൈസ് പ്രസി.), സുഹേഷ് കുമാർ, ഉബൈദ് ചക്കിട്ടക്കണ്ടി, ടി.എം. പ്രജു, ഷിജിത് കുമാർ ചിറക്കൽ, എം.പി. അബ്ദുറഹ്മാൻ (സെക്ര.) എന്നിവരാണ് നിലവിൽ ഭാരവാഹികൾ.
വുമൺസ് ഫോറം പ്രസിഡൻറ് ലീന റഹ്മാൻ, സെക്രട്ടറി അഷിക ഫിറോസ്, ട്രഷറർ സാജിദ നസീർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. എം.പി. അബ്ദുറഹ്മാൻ, തുളസീധരൻ, വിനയൻ കാലിക്കറ്റ് (അബ്ബാസിയ), റഊഫ് പയ്യോളി, ഫിറോസ് നാലകത്തു, പ്രദ്യുമ്നൻ (ഫഹാഹീൽ), മൻസൂർ ആലക്കൽ, പി. ജമാൽ, ദിനേശ് മേപ്പുറത്ത് (ഫർവാനിയ), അനസ് പുതിയോട്ടിൽ, കെ.ടി. സമീർ, വി.എ. ഷംഷീർ (സാൽമിയ) എന്നിവരാണ് ഏരിയകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ജില്ല സംഘടനയുടെ കേവല പ്രവർത്തന പരിധിക്കുമപ്പുറം കുവൈത്തിലെ ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പൊതുപ്രശ്നങ്ങളിൽ ഇടപെടുകയും എംബസിയുടെയും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു.
പ്രളയം, ഓഖി തുടങ്ങിയ ദുരന്തങ്ങളിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുകയും നാട്ടിലുണ്ടായിരുന്ന പ്രവർത്തകർ സന്നദ്ധ പ്രവർത്തനം നടത്തുകയും ചെയ്തു. കോഴിക്കോട് ജില്ലക്ക് മാത്രമല്ല വയനാട് അടക്കമുള്ള അയൽ ജില്ലകളിലും ഉറപ്പ് വരുത്തി.
അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി വരുന്നു. കൂടാതെ ചികിത്സ സഹായം, യാത്ര ടിക്കറ്റുകൾ, ഉപജീവനത്തിനു മാർഗമില്ലാത്ത നിർധന കുടുംബങ്ങൾക്ക് തൊഴിലുപകരണങ്ങൾ നൽകൽ, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു.
രണ്ട് വർഷങ്ങൾ മുമ്പ് അവധിക്ക് പോയയാൾ മംഗലാപുരത്ത് ലോഡ്ജിൽ താമസിക്കവെ ഹൃദയസ്തംഭനം മൂലം മരണപ്പെടുകയുണ്ടായി.
അദ്ദേഹത്തിെൻറ പഴ്സിൽനിന്ന് കെ.ഡി.എൻ.എ അംഗത്വ കാർഡ് കണ്ടെത്തിയ പൊലീസ് കുവൈത്തിലെ കെ.ഡി.എൻ.എ നമ്പറിൽ ബന്ധപ്പെട്ടാണ് വിവരങ്ങൾ ലഭ്യമാക്കിയത്. കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനും ഇവിടെ ദുർലഭമായിരുന്ന മരുന്നുകൾ നാട്ടിൽനിന്നും എത്തിച്ച് നൽകാനും കഴിഞ്ഞു.
കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ചു നിരവധി തവണ രക്തദാനക്യാമ്പ് നടത്തി. അംഗങ്ങളുടെ കുട്ടികളിൽ പത്ത്, 12 ക്ലാസുകളിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും ഫലകവും നൽകി ആദരിക്കുന്നു.
സംഘടന എല്ലാ വർഷവും നടത്തുന്ന മലബാർ മഹോത്സവം പ്രവാസി സമൂഹത്തിലെ പ്രധാന ഇവൻറുകളിലൊന്നാണ്.
പ്രശസ്ത കലാകാരന്മാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന മലബാർ മഹോത്സവത്തിൽ മലബാറിെൻറ രുചിഭേദങ്ങളും കലാരൂപങ്ങളും തൊട്ടറിയാൻ അവസരം ലഭിക്കുന്നു.
വി.എം. വിനു, ജോയ് മാത്യു, ഐ.വി. ശശി, സോഹൻ റോയ്, അടൂർ ഗോപാലകൃഷ്ണൻ, കമൽ, വിനയൻ, രഞ്ജിത്ത്, നടൻ കൈലാഷ്, നിഷാന്ത് സാഗർ, തുടങ്ങി നിരവധി പ്രമുഖരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നിരവധി ഗായകരെയും കോമഡി കലാകാരന്മാരെയും മലബാർ മഹോത്സവ വേദികളിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞു. മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ സെമിനാറുകൾ, ഓണം - ഈദ്, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ, ഇഫ്താർ സംഗമങ്ങൾ, കായിക മേളകൾ, വിനോദ യാത്ര, ഗസൽ സന്ധ്യ എന്നിവയെല്ലാം കോവിഡിന് മുമ്പ് വർഷന്തോറും നടത്താറുണ്ട്. വുമൻസ് ഫോറത്തിെൻറ നേതൃത്വത്തിൽ നിരവധി മെഡിക്കൽ സെമിനാറുകൾ നടത്തി.
നാട്ടിൽ തയ്യൽ മെഷീൻ തുടങ്ങിയ ജീവനോപാധികളുടെ വിതരണം അഞ്ചുഘട്ടങ്ങൾ പൂർത്തിയാക്കാൻ വുമൻസ് ഫോറത്തിന് കഴിഞ്ഞു.കോവിഡ് കാലം സംഘടന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുത്തിയെങ്കിലും ഓൺലൈൻ യോഗങ്ങളിലൂടെ ഇപ്പോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പഴയതു പോലെ ആഹ്ലാദകരവും സജീവവുമായ പ്രവർത്തനങ്ങളുമായി കുവൈത്തിെൻറ മണ്ണിൽ ഒത്തുകൂടാൻ കഴിയുന്ന ഒരു നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരെയും പോലെ ഇൗ കൂട്ടായ്മയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.