കുവൈത്ത് സിറ്റി: ഉൽപന്നങ്ങൾക്ക് വില കൂട്ടി വിറ്റ നിരവധി ബഖാലകൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പൂട്ടിച്ചു. ഞായറാഴ്ച വൈകീട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നു. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തുന്നത്.
പലയിടത്തും പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്ക് വിലകൂട്ടി വിൽക്കുന്നതായി കണ്ടെത്തി. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് അമിത വിലയും ചൂഷണവും. വില കൂട്ടി വിൽക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകുകയും പരിശോധന ശക്തമാക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.