കുവൈത്ത് സിറ്റി: ഇലക്ട്രോണിക് നെറ്റ്വർക്കിലെ സംശയാസ്പദ നീക്കങ്ങൾ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത് ഔഖാഫ് മന്ത്രാലയം. ജീവനക്കാരുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതിനായി മന്ത്രാലയത്തിന്റെ നെറ്റ്വർക്കിൽ പ്രത്യേക ഡിവൈസ് സ്ഥാപിക്കും. നെറ്റ്വർക്കിലെ ഡേറ്റയുടെ ട്രാഫിക് നിരീക്ഷിക്കാനും സുരക്ഷയുമായി ബന്ധപ്പെട്ട ഇവന്റുകൾ, വെബ്, ഇ-മെയിൽ ഉള്ളടക്കങ്ങൾ എന്നിവ വിശകലനം ചെയ്യാനും ഇതുവഴി സാധിക്കും. ഓരോ ജീവനക്കാരനും ജോലിയുടെ ആവശ്യമനുസരിച്ച് മാത്രമുള്ള ഇന്റർനെറ്റ് ഡേറ്റ ലഭ്യമാക്കാനും പുതിയ സംവിധാനം സഹായകമാകുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.