കുവൈത്ത് സിറ്റി: പാകിസ്താൻ പൗരന്മാർക്കു മേലുള്ള വിസ നിയന്ത്രണം കുവൈത്ത് ലഘൂകരിച ്ചേക്കും. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖ ുറൈശി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായതായാണ് വിവരം. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് അഭ്യർഥന അടങ്ങിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറയും പ്രസിഡൻറ് ഡോ. ആരിഫ് അൽവിയുടെയും കത്ത് പാക് വിദേശകാര്യ മന്ത്രി കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് കൈമാറി.
സുരക്ഷ ഭീഷണിയുള്ള രാജ്യങ്ങളുടെ ഗണത്തിൽപ്പെടുത്തി പാകിസ്താനിൽനിന്നുള്ള പൊതു റിക്രൂട്ട്മെൻറ് 2011 മുതൽ കുവൈത്ത് നിർത്തിവെച്ചിരിക്കുകയായിരുന്നു. സിറിയ, ഇറാഖ്, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, യമൻ എന്നീ രാഷ്ട്രക്കാർക്കാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.