കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ബാലസമിതി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഓൺലൈൻ പരിപാടി യുറീക്ക പത്രാധിപ സമിതി അംഗവും കേരള സമഗ്ര ശിക്ഷ അഭിയാൻ മിഷൻ പ്രോഗ്രാം കോഒാഡിനേറ്ററുമായ മനോഹരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യം എന്നത് ജീവിതമാെണന്നും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം വീടുകളിൽനിന്നു തന്നെ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആൻ മറിയം ജിജു അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി ദേവിക ആർ. നായർ സ്വാഗതം പറഞ്ഞു. പ്രേംരാജ്, ജിജു മാത്യു, പി.എൻ കുമാർ, സിന്ദു സുനിൽ, വിമല വിനോദ്, ചന്ദന സതീഷ്, അഭിനവ് കൈലാസ്, സാരംഗ് കൃഷ്ണ, ഹരികൃഷ്ണൻ നല്ലൂർ എന്നിവർ സംസാരിച്ചു. ഗൗരി സുരേഷ് നന്ദി പറഞ്ഞു. ആഘോഷ ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തിൽ ആൻ മറിയം ജിജു, മാളവിക വിനോദ്, നവനീത് ഗിരീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫാൻസി ഡ്രസ് മത്സരത്തിൽ അമേയ സൂരജ്, അഭിരാമി നിതിൻ എന്നിവർ ഒന്നാം സ്ഥാനം പങ്കിടുകയും അനന്യ മനോജ്, സൂര്യദേവ് ഷാജു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.