കുവൈത്ത് സിറ്റി: ഫലസ്തീൻ തങ്ങളുടെ എക്കാലത്തെയും പ്രധാന വിഷയമായി തുടരുമെന്ന് വ്യക്തമാക്കി കുവൈത്ത്. ഗസ്സയിലെ വംശഹത്യ തടയുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ റിപ്പോർട്ട് ചർച്ച ചെയ്യവെ യു.എൻ ജനറൽ അസംബ്ലി സെഷനിൽ കുവൈത്ത് നയതന്ത്ര അറ്റാഷെ മർവ അൽ അറാദയാണ് രാജ്യത്തിന്റെ നിലപാട് പ്രകടിപ്പിച്ചത്.
ഫലസ്തീൻ ജനതയുടെ വിധി നിർണയിക്കാനുള്ള അവകാശവും അവരുടെ സ്വാതന്ത്ര്യവും പ്രദേശങ്ങളുടെ പവിത്രതയും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അൽ അറാദ പറഞ്ഞു.
എല്ലാ ജനങ്ങളും സമാധാനം ആസ്വദിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലാണ് യു.എൻ ചാർട്ടറിന്റെ അന്തസ്സത്ത. ഞങ്ങൾ ഈ കോടതിയെ ചാർട്ടറിന്റെ ആൾരൂപമായും നീതിക്കായുള്ള അഭയമായും കാണുന്നു -മർവ അൽ അറാദ പറഞ്ഞു.
ഫലസ്തീനിലെ സമാധാനത്തിന്റെയും നീതിയുടെയും അഭാവം അസ്ഥിരതയും അരക്ഷിതാവസ്ഥയും വിപുലപ്പെടുത്തുന്നതിലേക്ക് നയിച്ചു. കിഴക്കൻ ജറുസലമിലെ യു.എൻ.ആർ.ഡബ്ല്യു.എയുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനെയും അവർ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.