കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഖാൻ യൂനുസ്, റഫ നഗരങ്ങൾ ഉൾപ്പെടെ ഗസ്സയുടെ തെക്ക് ഭാഗത്തുള്ളവർക്ക് മാവ് വിതരണം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ആയിരക്കണക്കിന് ഫലസ്തീനികൾക്ക് കഴിഞ്ഞ ദിവസം മാവ് വിതരണം ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ ഇരയാക്കപ്പെട്ടവരുടെ ദുരിതം ലഘൂകരിക്കുന്നതിനാണ് പദ്ധതി.
ഷെൽട്ടറുകൾ, വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ദിവസവും മാവ് വിതരണം ചെയ്യുമെന്ന് ഗസ്സയിലെ കെ.ആർ.സി.എസ് വളന്റിയർ ടീമുകളുടെ തലവൻ അഹ്മദ് അബു ദിയ്യ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങിയത്. ഇസ്രായേൽ ആക്രമണത്തോടെ അതിർത്തികൾ അടച്ചതിനാൽ ഫലസ്തീൻ വലിയ ഭക്ഷ്യ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആക്രമണത്തിൽ നിരവധി ബേക്കറികൾ നശിപ്പിക്കപ്പെട്ടു. വൈദ്യുതി, ഗ്യാസ്, ഇന്ധനക്ഷാമം തുടങ്ങിയ കാരണത്താൽ നിരവധി എണ്ണം അടച്ചുപൂട്ടിയതായും അഹ്മദ് അബു ദിയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.