കുവൈത്ത് സിറ്റി: പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിൽ മികവാർന്ന പ്രകടനം നടത്തി കുവൈത്ത് താരങ്ങൾ. കുവൈത്ത് താരം ഫൈസൽ അൽ റാജിഹി ചെയർ റണ്ണിങ് മത്സരങ്ങളുടെ ഫൈനലിലേക്ക് യോഗ്യത നേടി. വെള്ളിയാഴ്ച നടന്ന 5,000 മീറ്റർ യോഗ്യതാ മത്സരമായ ‘ടി-54’ ൽ ആദ്യ റൗണ്ടിൽ അഞ്ചാം സ്ഥാനം നേടിയാണ് അൽ റാജിഹിയുടെ ഫൈനൽ പ്രവേശനം.
ഷോട്ട്പുട്ട് ക്ലാസ് 37 മത്സരത്തിൽ ധാരി അൽ ബൂത്വി 12.66 മീറ്റർ എറിഞ്ഞ് പത്താം സ്ഥാനത്തെത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ ഇനത്തിൽ 16.37 മീറ്റർ എറിഞ്ഞ ഉസ്ബെക്കിസ്ഥാന്റെ കുദ്രതിലുഖോൻ മരോവ്ഖോജയേവ് ഒന്നാം സ്ഥാനവും ടുണീഷ്യൻ താരം അഹമ്മദ് ബെൻ മുസ്ലേ 15.40 എറിഞ്ഞ് രണ്ടാം സ്ഥാനത്തും എത്തി.
ഇതോടെ കുവൈത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. പാരാലിമ്പിക്സിൽ മൂന്ന് കുവൈത്ത് അത്ലറ്റുകളാണ് പങ്കാളികളായത്. ഫൈസൽ അൽ റാജിഹി, ധാരി അൽ ബൂത്വി എന്നിവരെ കൂടാതെ ഫൈസൽ സുറൂറും കുവൈത്തിനെ പ്രതിനിധീകരിച്ച് പാരിസിലുണ്ട്. ഫൈസൽ സുറൂറും ഷോട്ട്പുട്ടിലാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.