കുവൈത്ത് സിറ്റി: കൈറോയിൽ നടക്കുന്ന അറബ് രാജ്യങ്ങളിലെ പാർലമെൻറ് സ്പീക്കർമാരുട െ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കുവൈത്ത് സ്പീക്കർ മർസൂഖ് അൽ ഗാനിം ജനീവയിൽനിന്ന് ഈജിപ്തിലേക്ക് തിരിച്ചു. അഞ്ചാമത് ലോക പാർലമെൻറ് സ്പീക്കർമാരുടെ സമ്മേളത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് മർസൂഖ് അൽ ഗാനിം ജനീവയിലെത്തിയിരുന്നത്. യു.എന്നിലെ വിദേശ സംഘടന കാര്യങ്ങളുമായി ബന്ധപ്പെട്ട കുവൈത്തിെൻറ സ്ഥിരം പ്രതിനിധി ജമാൽ അൽ ഗുനൈം ഉൾപ്പെടെയുള്ളവർ സ്പീക്കറെ ജനീവയിൽ യാത്രയാക്കി. ജനീവയിൽ മർസൂഖ് അൽ ഗാനിം യു.എൻ അഭയാർഥി ഏജൻസീസ് പ്രൊട്ടക്ഷൻ മേധാവി വോൾക്കർ, ഇൻറർ പാർലമെൻറ് യൂനിയൻ പ്രസിഡൻറ് ഗബ്രിയേല ക്യൂവാസ് ബാരൻ തുടങ്ങി പ്രമുഖരുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.