കുവൈത്ത് സിറ്റി: അടുത്ത പാർലമെൻറ് സെഷനിൽ മൂന്ന് മന്ത്രിമാർക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് എം.പിമാർ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി, ധനമന്ത്രി നായിഫ് അൽ ഹജ്റുഫ് എന്നിവർക്കെതിരെയാണ് ഭീഷണിയുള്ളത്. മുഹമ്മദ് അൽ മുതൈർ, ശുെഎബ് അൽ മുവൈസിരി എന്നീ എം.പിമാർ പ്രധാനമന്ത്രിക്കെതിരെ നോട്ടിസ് നൽകിക്കഴിഞ്ഞു.
കാർഷിക, മത്സ്യബന്ധന വകുപ്പിലെ അഴിമതി ആരോപണത്തെ തുടർന്നാണ് വകുപ്പിെൻറ ചുമതലയുള്ള മന്ത്രി മുഹമ്മദ് അൽ ജബ്രി കുറ്റവിചാരണക്ക് നോട്ടിസ് നൽകുമെന്ന് അറിയിച്ചത്. ആരോപണത്തിെൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ 16 പേജ് കുറിപ്പ് അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ധനമന്ത്രിക്കെതിരെ ഖാലിദ് അൽ ഉതൈബിയാണ് കുറ്റവിചാരണ നടത്തുമെന്ന് അറിയിച്ചത്. കുവൈത്ത് എയർവേസിലെ സാമ്പത്തികവും ഭരണപരവുമായ ക്രമക്കേട് ആരോപിച്ചാണിത്. ഒക്ടോബർ ആദ്യവാരത്തിനകം കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ കുറ്റവിചാരണക്ക് നോട്ടിസ് നൽകുമെന്നാണ് ഖാലിദ് അൽ ഉതൈബിയുടെ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.