പാർലമെൻറിൽ ഇന്ന്​ രഹസ്യ ചർച്ച

കുവൈത്ത് സിറ്റി: മേഖലയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്​ വ്യാഴാഴ്​ച കുവൈത്ത്​ പാർലമ​െൻറ്​ രഹസ്യ ചർച്ച സംഘ ടിപ്പിക്കും. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ഡോ. ശൈഖ് അഹ്​മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് എന്നിവരുമായി കൂടിയാലോചിച്ച ശേഷം ചര്‍ച്ചയുടെ രൂപം നിശ്ചയിക്കുമെന്ന്​ സ്​പീക്കർ മർസൂഖ്​ അല്‍ ഗാനിം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട്​ കുവൈത്ത്​ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ്​ പ്രധാനമായി ചർച്ച ചെയ്യുക. മരണങ്ങളില്‍ കലാശിക്കുന്ന ട്രാഫിക് നിയമങ്ങളെക്കുറിച്ചും മറ്റും നേരത്തേ അജണ്ടയിൽ ഉൾപ്പെടുത്തിയ ചർച്ചകളും വ്യാഴാഴ്​ച നടക്കും.
Tags:    
News Summary - parliment-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.