കുവൈത്ത് സിറ്റി: കോവിഡ് 19 സാഹചര്യത്തെ കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെ കുറ ിച്ചും ചൊവ്വാഴ്ച സർക്കാറും പാർലമെൻറ് അംഗങ്ങളും ചർച്ച ചെയ്യും. വിവിധ മന്ത്രാലയങ്ങൾ സ്വീകരിച്ച നടപടികൾ മന്ത്രിമാർ സഭയിൽ വിശദീകരിക്കും. അതിനിടെ പതിവ് പാർലമെൻറ് സെഷൻ മാർച്ച് 24ലേക്ക് നീട്ടിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങേണ്ട സെഷൻ മാർച്ച് 24നാണ് തുടങ്ങുകയെന്ന് സ്പീക്കർ മർസൂഖ് അൽഗാനിം അറിയിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ രംഗത്തുവന്നിരുന്നു. ഇതോടെയാണ് വിഷയം എം.പിമാരുമായി കോവിഡ് 19 വിഷയം ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കിയത്.
തുടർന്ന് ചൊവ്വാഴ്ച തന്നെ ചർച്ച നിശ്ചയിച്ചു. ശുെഎബ് അൽ മുവൈസിരി, മുഹമ്മദ് അൽ മുതൈർ എന്നീ എം.പിമാരാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്. ഇപ്പോൾ പാർലമെൻറ് സെഷൻ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അങ്ങനെയാണെങ്കിൽ എല്ലാ സർക്കാർ കാര്യാലയങ്ങളും പൂട്ടി ജീവനക്കാർക്ക് അവധി നൽകേണ്ടതല്ലേ എന്നും അവർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.