മനാമ: ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന െഎ.വി.എസ് സെൻററിെൻറ പുതിയ ഒാഫിസ് അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
സനാബീസിലെ ദാനാമാൾ ഒന്നാം ഗേറ്റിലാണ് പുതിയ ഒാഫിസ് പ്രവർത്തിക്കുന്നത്. കൂടുതൽ കൗണ്ടറുകളും വിശാലമായ കാത്തിരിപ്പ് ഏരിയയും കാർ പാർക്കിങ് സൗകര്യവും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്ന് മാനേജ്മെൻറ് അറിയിച്ചു.
എ.ടി.എമ്മുകളും പണമിടപാട് സ്ഥാപനങ്ങളും തൊട്ടടുത്തുണ്ട്.
ഉദ്ഘാടന ചടങ്ങിൽ െഎ.വി.എസ് ചെയർമാൻ ഫൈസൽ ഖാലിദ് കാനൂ, സി.ഇ.ഒ ശിവം എം. തക്കാർ, കൺട്രി മാനേജർ മുഹമ്മദ് ഉസ്മാൻ, ടീം ലീഡർ അദീബ് ചെറുനാലകത്ത്, ലുലു റീജനൽ ഡയറക്ടർ കലീം മുഹമ്മദ്, ലുലു റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.