കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം കുവൈത്തിലെ പൊന്നാനിക്കാർക്കായി സംഘടിപ്പിക്കുന്ന ഫുട്ബാൾ മേള ഡിസംബർ 16 ന് നടക്കും. വൈകീട്ട് മൂന്നു മുതൽ ഏഴുവരെ വരെ കുവൈത്ത് സിറ്റിക്കടുത്ത ശാമിയ യൂത്ത് സെന്റർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
കുവൈത്തിലെ പൊന്നാനിക്കാർ നാലു മേഖലകളിലായി തമ്മിൽ മാറ്റുരക്കും. ഏഴുപേരായിരിക്കും ഒരു ടീമിൽ ഉണ്ടാകുക. വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ട്രോഫിയും, രണ്ടാമതെത്തുന്ന ടീമിന് റണ്ണറപ്പ് ട്രോഫിയും, മികച്ച കളിക്കാരന് ബെസ്റ്റ് െപ്ലയർ അവാർഡും, കൂടുതൽ ഗോൾ നേടുന്ന താരത്തിന് ഗോൾഡൻ ബൂട്ട് അവാർഡും, കളിക്കുന്ന എല്ലാവർക്കും മെഡലുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 55721417.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.