കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫൈസർ വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തി.
കാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിൽ അൽ ശാബിലെ മുസാഅദ് ഹമദ് അൽ സാലിഹ് ഹെൽത്ത് സെൻറർ, ശാമിയയിലെ ശൈഖ ഫത്തൂഹ് സൽമാൻ അസ്സബാഹ് ഹെൽത്ത് സെൻറർ, നുസ്ഹയിലെ ശൈഖ ഹസൻ അൽ ഇബ്റാഹിം ഹെൽത്ത് സെൻറർ, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ടിൽ സൽവ അൽ സിദ്ദീഖ് ഹെൽത്ത് സെൻറർ, ജാബിരിയ മഹ്മൂദ് ഹൈദർ സ്പെഷലൈസ്ഡ് ഹെൽത്ത് സെൻറർ, സാൽമിയ ശൈഖ് നാസർ സൗദ് അസ്സബാഹ് സെൻറർ, ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ടിലെ നഹ്ദ, ഒമരിയ, സതേൺ ഖൈതാൻ, ഫിർദൗസ് ഹെൽത്ത് സെൻററുകൾ, അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ മസായീൽ, ഇൗസ്റ്റ് അഹ്മദി, മംഗഫ്, ഫിൻതാസ് ഹെൽത്ത് സെൻററുകൾ, ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ടിൽ അൽ നസീം, ജാബിർ അൽ അഹ്മദ്, അൽ നഇൗം ഹെൽത്ത് സെൻററുകൾ എന്നിവയിലാണ് വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെ ഫൈസർ വാക്സിൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.