കുവൈത്ത് സിറ്റി: ക്രിസ്മസും ന്യൂ ഇയറും അവധിയും ഒരുമിച്ചെത്തിയതോടെ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്. കുവൈത്തിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കെല്ലാം വിമാന നിരക്കുകൾ ഉയർന്നു. ഓണക്കാലത്തോളം ഉയർന്നില്ലെങ്കിലും അതിന് അടുത്തെത്തുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത്. കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 16,000ത്തിന് മുകളിലേക്ക് ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. കൊച്ചിയിലേക്ക് 24,000 വരെയും തിരുവനന്തപുരത്തേക്ക് 30,000 വരെയും വിവിധ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർന്നു. തിരക്കുള്ള ദിവസങ്ങളിൽ പതിവ് നിരക്കിൽനിന്ന് ഇരട്ടിയോളമാണ് തിരുവനന്തപുരത്തേക്ക് ഉയർന്നത്.
ഈ മാസം അവസാനത്തിലും ജനുവരി ആദ്യവാരത്തിൽ നാട്ടിൽനിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞു മലയാളികൾ തിരിച്ചുവരുന്ന സമയമാണിത്. അതേസമയം, ജനുവരി ആദ്യവാരം കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള നിരക്കിൽ വലിയ കുറവുണ്ട്. കുവൈത്ത് -കോഴിക്കോട് 42 ദീനാർ, കണ്ണൂരിലേക്ക് 40 ദീനാർ എന്നിങ്ങനെ ഏറ്റവും ചുരുങ്ങിയ നിരക്കിൽ ഈ സമയം നാട്ടിലെത്താം. ഫെബ്രുവരി, മാർച്ച് ആദ്യവാരങ്ങളിലും കുറഞ്ഞ നിരക്കാണ്.
കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ, കണ്ണൂരിലേക്ക് എയർ ഇന്ത്യ, ഗോ ഫസ്റ്റ്, കൊച്ചിയിലേക്ക് ഇൻഡിഗോ, ജസീറ എയർവേസ്, തിരുവനന്തപുരത്തേക്ക് ജസീറ, കുവൈത്ത് എയർവേസ് എന്നിവയാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.