കുവൈത്ത് സിറ്റി: വിഷബാധ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള ‘സെന്റർ ഫോർ പോയിസൺ കൺട്രോൾ’ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. വിഷബാധയേറ്റ കേസുകളുടെ തുടർനടപടികൾ, ഉപദേശങ്ങളും ചികിത്സാ പദ്ധതികളും നൽകൽ, വിഷ പദാർഥങ്ങൾ നിയന്ത്രിക്കൽ, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കൽ എന്നിവ പുതിയ സെന്റർ വഴി കൈകാര്യം ചെയ്യും.
വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകൾ സംഘടിപ്പിക്കുക, വിഷബാധ കേസുകളെക്കുറിച്ചുള്ള പഠനങ്ങൾ തയാറാക്കുക, വിഷ പദാർഥങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുക, മെഡിക്കൽ സ്റ്റാഫിനെ പരിശീലിപ്പിക്കുക എന്നിവയിൽ കേന്ദ്രം ശ്രദ്ധ നൽകുമെന്ന് സെന്റർ മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഔമി വ്യക്തമാക്കി.പോഷകാഹാര സപ്ലിമെന്റുകൾ, മരുന്നുകൾ, രാസവസ്തുക്കൾ, മയക്കുമരുന്ന്, വിഷപ്പുക, ഭക്ഷണങ്ങൾ, ജൈവ അല്ലെങ്കിൽ റേഡിയോ ആക്ടീവ് വിഷവസ്തുക്കൾ, ഹെവി മെറ്റൽ ടോക്സിനുകൾ എന്നിവ മൂലമുണ്ടാകുന്ന വിഷബാധ കേസുകളും കേന്ദ്രം കൈകാര്യം ചെയ്യുമെന്നും ഡോ.അൽ ഔമി അഭിപ്രായപ്പെട്ടു. സസ്യങ്ങൾ, വിഷ കൂൺ, പാമ്പുകടി, തേളുകൾ, സമുദ്രജീവികൾ എന്നിവയുടെ ഫലമായുണ്ടാകുന്ന വിഷ കേസുകളും കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.