ദാ​ർ അ​ൽ​സ​ഹ പോ​ളി​ക്ലി​നി​ക്കി​ൽ പോ​സ്​​റ്റ്​ കോ​വി​ഡ്​ ക്ലി​നി​ക്​​

കു​വൈ​ത്ത്​ സി​റ്റി: അ​ബ്ബാ​സി​യ ദാ​ർ അ​ൽ​സ​ഹ പോ​ളി ക്ലി​നി​ക്കി​ൽ കോ​വി​ഡ്​ മു​ക്തി​ക്കു​ ശേ​ഷ​മു​ള്ള ആ​രോ​ഗ്യ​​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പോ​സ്​​റ്റ്​ കോ​വി​ഡ്​ ക്ലി​നി​ക്​​ ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ്​ വ​ന്ന്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ​ക്ക്​ ക്ഷീ​ണം, ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, ശ്വാ​സ​ത​ട​സ്സം, നി​ർ​ത്താ​തെ​യു​ള്ള ചു​മ, ജോ​ലി​യി​ൽ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്ക​ൽ, നെ​ഞ്ചി​ൽ ഭാ​രം തോ​ന്ന​ൽ, ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്​​മ, വി​ഷാ​ദാ​വ​സ്ഥ തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. വി​ദ​ഗ്​​ധ​ ഡോ​ക്​​ട​ർ​മാ​രു​ടെ ക​ൺ​സ​ൽ​​​ട്ടേ​ഷ​നി​ൽ കു​റ​ച്ചു​കാ​ലം ശ്ര​ദ്ധ​യോ​ടെ പ​രി​ച​രി​ച്ചാ​ൽ ഇ​ത്​ പൂ​ർ​ണ​മാ​യും ശ​രി​യാ​കും.

കു​റ​ഞ്ഞ ചെ​ല​വി​ൽ കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി ദാ​ർ അ​ൽ സ​ഹ മാ​നേ​ജ്​​​മെൻറ്​ അ​റി​യി​ച്ചു.

ഡി​സം​ബ​ർ ഒ​മ്പ​തു​ മു​ത​ൽ 12 വ​രെ ന​ട​ത്തു​ന്ന സ്​​പെ​ഷ​ൽ പോ​സ്​​റ്റ്​ കോ​വി​ഡ്​ ക​ൺ​സ​ൽ​​​ട്ടേ​ഷ​ൻ ക്ലി​നി​ക്കി​ൽ മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ അ​ഞ്ചു​ ദീ​നാ​ർ മാ​ത്ര​മാ​ണ്​ ഫീ​സ്​ നി​ര​ക്ക്. പ്ര​മു​ഖ സ്​​പെ​ഷ​ലി​സ്​​റ്റ്​ പ​ൾ​മ​ണോ​ള​ജി​സ്​​റ്റ്​ ഡോ. ​പി.​സി. നാ​യ​ർ ആ​ണ്​ ക​ൺ​സ​ൽ​​​ട്ടേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്പോ​യി​ൻ​റ്​​മെൻറി​നും​ 2220 6565, 9969 9710 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Post Covid Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.