കുവൈത്ത് സിറ്റി: തർതീൽ കുവൈത്ത് നാഷനൽ പോസ്റ്റർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമിക്ക് നൽകി പ്രകാശനം ചെയ്തു. അഹ്മദ് കെ. മാണിയൂർ, അലവി സഖാഫി തഞ്ചേരി, അഹ്മദ് സഖാഫി കാവനൂർ, അസീസ് സഖാഫി, അബ്ദുല്ല വടകര, ശിഹാബ് വാണിയന്നൂർ, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, മൂസക്കുട്ടി എന്നിവർ സംബന്ധിച്ചു. ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബലിലെ 12 രാജ്യങ്ങളിൽ നടക്കുന്ന ആറാം എഡിഷനാണിത്.
തിലാവത്, ഹിഫ്ള്, ക്വിസ്, സെമിനാർ, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല എന്നീ ഇനങ്ങളിൽ കിഡ്സ്, ജൂനിയർ, സെക്കൻഡറി, സിനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള മത്സരാർഥികളിൽനിന്ന് യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ വിജയിക്കുന്ന പ്രതിഭകളാണ് നാഷനൽ തർതീലിൽ മാറ്റുരക്കുക. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 9981 7163, 6763 7907.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.