കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ജൂലൈ 26ന് സംഘടിപ്പിക്കുന്ന ‘ആദരം- 2024’ പരിപാടിയുടെ പ്രചാരണ പോസ്റ്റർ പ്രകാശനം സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ റൗഫ് മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, സെക്രട്ടറി ഗഫൂർ വയനാട്, മണ്ഡലം നേതാക്കളായ റഷീദ് നാറാത്ത്, ഷബാദ് അത്തോളി, കരീം സി.കെ, നൗഷാദ് കിനാലൂർ, അഷ്റഫ് നേരോത്ത് എന്നിവർ സംബന്ധിച്ചു. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ഹിജാസ് അത്തോളി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.മണ്ഡലത്തിലെ കെ.എം.സി.സി പ്രവർത്തകരുടെ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം, കുവൈത്ത് പ്രവാസ ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയവർക്കുള്ള ആദരം, ഭാഷ അനുസ്മരണ പ്രഭാഷണം തുടങ്ങിയവ ‘ആദരം- 2024’ൽ നടക്കും. കോയ കക്കോടി ഭാഷ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.