കുവൈത്ത് സിറ്റി: വാടക നൽകാൻ കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതോടെ ആശങ്കയിലായി നിരവ ധി പ്രവാസികൾ. വാടക ഉടൻ നൽകണമെന്നും അല്ലെങ്കിൽ എന്നുനൽകാൻ കഴിയുമെന്ന് അറിയിക്ക ണമെന്നും പല കെട്ടിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. വാടക നൽകിയില്ലെങ്കിൽ നിയ മനടപടികളിലേക്ക് കടക്കുമെന്നാണ് കെട്ടിട ഉടമകളുടെ മുന്നറിയിപ്പ്. വാടക എന്നുനൽകാൻ കഴിയും എന്നുപറയാൻ കഴിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിനാളുകൾ. ഒരു വരുമാനവും ഇല്ലാതെ നിത്യചെലവിനുപോലും പാടുപെടുകയാണ് പലരും.
സാമ്പത്തിക പ്രതിസന്ധിമൂലം പലരും പ്രധാന സ്ഥലങ്ങളിൽനിന്ന് വാടക കുറവുള്ള ഉൾഭാഗങ്ങളിലേക്കും ചെറിയ സ്ഥലങ്ങളിലേക്കും മാറിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. വരുമാനമില്ലാതായതിനുശേഷം ഒരുമാസത്തോളം കഷ്ടിച്ച് പിടിച്ചുനിന്ന പലരും ഇപ്പോൾ ഭക്ഷണത്തിനും വാടകക്കും ബുദ്ധിമുട്ടുന്നുണ്ട്. ചിലർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്. നാട്ടിലേക്ക് പണമയക്കാൻ ഒരു വഴിയുമില്ലാത്ത ഇവരുടെ കുടുംബങ്ങളിലെ അവസ്ഥയും ദയനീയമാണ്.
സൂപ്പർ മാർക്കറ്റുകളും റസ്റ്റാറൻറുകളും ഒഴികെയുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന റസ്റ്റാറൻറുകൾ ചിലത് പകുതി ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. കടകൾ അടച്ചിട്ടത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വരുമാനം നിലച്ച നിരവധി പേരാണ് രാജ്യത്തുള്ളത്. സ്വകാര്യ കമ്പനി ജോലിക്കാരിൽ ചിലർക്ക് ശമ്പളം മുടങ്ങുകയോ പകുതിയായി വെട്ടിക്കുറക്കുകയോ ചെയ്തിട്ടുണ്ട്. വാടക ഇളവ് സംബന്ധിച്ച് സർക്കാർ നിർദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം, ചില കെട്ടിട ഉടമകൾ സ്വന്തം നിലക്ക് വാടക ഒഴിവാക്കി നൽകിയിട്ടുണ്ട്. ചിലർ ഇതിന് പുറമെ താമസക്കാർക്ക് അത്യാവശ്യ സാധനങ്ങളും എത്തിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.