പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ‘കേ​ര​ളോ​ത്സ​വം’ പ്രോ​ഗ്രാം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: ന​വം​ബ​ർ 22ന് ​അ​ബ്ബാ​സി​യ അ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ‘കേ​ര​ളോ​ത്സ​വം’ സീ​സ​ൺ 3 പ്രോ​ഗ്രാം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ​വെ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌ നേ​തൃ​ത്വം ന​ൽ​കി. ന​യീം ചാ​ലാ​ട് (ക​ൺ​വീ​ന​ർ), സ​ഫ്‌​വാ​ൻ, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, ജ​വാ​ദ് അ​മീ​ർ (അ​സി.​ക​ൺ) എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ധാ​ന ചു​മ​ത​ല.

വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി അ​ബ്ദു​റ​ഹ്മാ​ൻ. കെ (​ടൈം മാ​നേ​ജ്മെ​ന്റ്, പ്രോ​ഗ്രാം​സ്), ഖ​ലീ​ൽ റ​ഹ്മാ​ൻ (സാ​മ്പ​ത്തി​കം), ഗ​ഫൂ​ർ എം.​കെ (പ്ര​ചാ​ര​ണം), ജ​വാ​ദ് അ​മീ​ർ (ര​ജി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡോ​ക്യൂ​മെ​ന്റേ​ഷ​ൻ), റ​ഫീ​ഖ് ബാ​ബു (സ്റ്റേ​ജ് ക​ൺ​ട്രോ​ൾ), അ​ൻ​വ​ർ സ​ഈ​ദ് (പി.​ആ​ർ ആ​ൻ​ഡ് റി​സ​പ്ഷ​ൻ), ജ​വാ​ദ് കോ​ട്ട​യം (സ​മ്മാ​നം), അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ (ജ​ഡ്ജ​സ്), റ​ഷീ​ദ് ഖാ​ൻ (സ്റ്റേ​ജ് അ​റേ​ൻ​ജ്‍മെ​ന്റ്സ് ആ​ൻ​ഡ് വെ​ന്യു), ഷം​സീ​ർ ഉ​മ​ർ (വ​ള​ന്റി​യ​ർ, ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി), അ​റ​ഫാ​ത്ത്(​ഫു​ഡ്‌) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ളോ​ത്സ​വ​ത്തി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ, കി​ഡ്സ്, ജൂ​നി​യ​ർ കി​ഡ്സ്, സൂ​പ്പ​ർ കി​ഡ്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

Tags:    
News Summary - Pravasi Welfare Forms Keralotsavam Program Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.