കുവൈത്ത് സിറ്റി: സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്ന ഫലസ്തീനികളെ സഹായിക്കുകയും പ്രാർഥിക്കുകയും വേണമെന്ന് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ. ബ്രിട്ടൻ ബ്രിട്ടീഷുകാരുടേതും ഇന്ത്യ ഇന്ത്യക്കാരുടേതും എന്നു പറയുന്നതുപോലെ ഫലസ്തീൻ ഫലസ്തീൻകാരുടേതാണ് എന്ന ഗാന്ധിജിയുടെ വാക്കുകൾ മുഖവിലക്കെടുക്കുകയും ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കുകയും വേണം.
ഹവല്ലി മസ്ജിദ് അബ്ദുല്ല അൽ സീറിൽ നടന്ന ‘ചലനം’ പരിപാടിയിൽ ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതം പറഞ്ഞു.‘പ്രസ്ഥാനം നാൾവഴികളിലൂടെ’ വിഷയത്തിൽ വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി ക്ലാസെടുത്തു. ഓർഗനൈസേഷൻ സെക്രട്ടറി മുഹമ്മദ് ശാക്കിർ വാർഷിക പ്രോഗ്രാം കലണ്ടർ അവതരിപ്പിച്ചു. മൗലവി അഹ്മദ് പൊറ്റയിൽ ഉദ്ബോധനവും ആദിൽ സലഫി ഉപസംഗ്രഹവും നടത്തി. ജാബിർ ഹംസ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.