കുവൈത്ത് സിറ്റി: പരിമിതമായ തോതിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു. കോവിഡ് മഹാമാരിയും ഖുദ്സിലെ ചോരയും കണ്ണുനീരുമാണ് പെരുന്നാളിെൻറ നിറം കെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്കും ആഘോഷ പരിപാടികൾക്കും വിലക്ക് നിലനിൽക്കുന്നുവെങ്കിലും ബീച്ചിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ പള്ളികൾ അടച്ചിട്ടതിനാൽ വീട്ടിലായിരുന്നു പെരുന്നാൾ നമസ്കാരമെങ്കിൽ ഇത്തവണ 1500ലധികം പള്ളികളിലും 30 ഇൗദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടായി.
പള്ളികളിൽ പുരുഷന്മാർക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാൽ, ഇൗദ് ഗാഹുകളിൽ സ്ത്രീകളും കുട്ടികളും എത്തി. ഫലസ്തീനിൽ വിമോചന പോരാട്ട രംഗത്തുള്ളവർക്കായി ഒൗഖാഫ് മന്ത്രാലയത്തിെൻറ പ്രത്യേക നിർദേശ പ്രകാരം ഇമാമുമാർ പ്രാർഥിച്ചു. റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ പണ്ഡിതർ ഒാർമിപ്പിച്ചു. മുൻകാലങ്ങളിലെ പോലെ വിപുലമായ ആഘോഷ പരിപാടികൾ ഉണ്ടായില്ല.
നിയന്ത്രണങ്ങൾ നീക്കി രാജ്യം പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നതിെൻറ സന്തോഷ സൂചനകൾ കൂടി പെരുന്നാളിനോടനുബന്ധിച്ചുണ്ട്. പെരുന്നാൾ ദിവസം മുതൽ കർഫ്യൂ ഒഴിവാക്കിയത് ആശ്വാസമായി.
തിയറ്ററുകൾ തുറന്നതിനാൽ ചെറിയൊരു വിഭാഗം ആളുകൾ സിനിമക്ക് പോയി. നല്ല ഭക്ഷണമുണ്ടാക്കി കഴിക്കലിലും നാട്ടിലെ ഫോൺ വിളികളിലും ഒതുങ്ങി ഭൂരിഭാഗം പ്രവാസികളുടെയും പെരുന്നാൾ ആഘോഷം. സാധാരണ പെരുന്നാൾ ദിവസം വൈകുന്നേരം നടക്കാറുള്ള കലാപരിപാടികൾ, പിക്നിക്, സാംസ്കാരിക സദസ്സുകൾ ഒന്നും തന്നെ ഇത്തവണ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.