കുവൈത്ത് സിറ്റി: ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ബഹുസ്വരത സംരക്ഷിക്കാൻ ഇടർച്ചയില്ലാത്ത ചെറുത്തുനിൽപിന് ആഹ്വാനം ചെയ്ത് ഐ.സി.എഫ് പൗരസഭ. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ‘ബഹുസ്വരതയാണ് ഉറപ്പ്’ പ്രമേയത്തിൽ ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ പൗരസഭ സംഘടിപ്പിച്ചത്.
വൈവിധ്യം കൂടിക്കലർന്ന് ഉണ്ടായതാണ് ഇന്ത്യ. വ്യത്യസ്തരായിരിക്കാനുള്ള അവകാശമാണ് ജനാധിപത്യം. ബഹുസ്വരതയെ ഇല്ലാതാക്കി ഏകശിലാരൂപത്തിലുള്ള രാജ്യത്തെ നിർമിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭാഷയെയും ചരിത്രത്തെയും സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും ആയുധമാക്കി ബഹുസ്വരത ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ രാഷ്ട്രത്തിന്റെ വളർച്ചയുടെ നിറംകെടുത്തുമെന്നും പൗരസഭ അഭിപ്രായപ്പെട്ടു. ഫഹാഹീൽ മെട്രോ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ശംസുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. അബൂബക്കർ സിദ്ദീഖ് കൂട്ടായി, സൈതലവി സഖാഫി, പ്രേമൻ ഇല്ലത്ത്, അഹ്മദ് കെ. മാണിയൂർ (ഐ.സി.എഫ്), ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി), ഡോ. അബ്ദുൽ ഹമീദ് (കെ.എം.സി.സി), എം.പി. മുസ്ഫർ (കല), സത്താർ കുന്നിൽ (ഐ.എം.സി.സി), താഹിർ ചെരിപ്പൂർ (ആർ.എസ്.സി) എന്നിവർ സംസാരിച്ചു. ശിഹാബ് വാരം സ്വാഗതവും ജഅഫർ നടക്കാവ് നന്ദിയും പറഞ്ഞു.
ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ സംഘടിപ്പിച്ച പൗരസഭയിൽ അബൂബക്കർ സിദ്ദീഖ്
കൂട്ടായി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.