കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് എന്നിവ തടയുന്നതിനു കുവൈത്തും ഐക്യരാഷ്ട്രസഭയും (യു.എൻ) കൈകോർക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ കുവൈത്തും യു.എൻ പ്രതിനിധിയും ഒപ്പുവെച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ സംബന്ധിച്ച
യു.എൻ ഓഫിസിന്റെ പ്രതിനിധിയുമായി കുവൈത്ത് നീതിന്യായ മന്ത്രാലയമാണ് കരാറിൽ ഒപ്പുവെച്ചത്.ജസ്റ്റിസ് ആൻഡ് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് ആൻഡ് വെൽഫെയർ മന്ത്രി ഫാലിഹ് അൽ റുഖ്ബ അധ്യക്ഷനായ ദേശീയ സമിതിയാണ് ഇതുസംബന്ധിച്ച പദ്ധതി വികസിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
യു.എൻ ബോഡികൾ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സംഘടനകളുമായി കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്ന കുവൈത്തിന്റെ വിഷൻ-2035ന്റെ ഭാഗമായാണ് സഹകരണമെന്ന് നീതിന്യായ ഡെപ്യൂട്ടി മന്ത്രി ഹാഷിം അൽ ഖല്ലാഫ് വ്യക്തമാക്കി. 2018 ൽ കാബിനറ്റ് അംഗീകരിച്ച നിയമനിർമാണത്തിലൂടെ മനുഷ്യക്കടത്ത് ചെറുക്കുന്നതിന് കുവൈത്ത് ഗൗരവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അൽ ഖല്ലാഫ് പറഞ്ഞു.
മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുന്നതിന് ജി.സി.സിയിലെ യു.എൻ ഓഫിസിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.