കുവൈത്ത് സിറ്റി: മനുഷ്യ കടത്തും കുടിയേറ്റക്കാരെ കടത്തുന്നതും തടയുന്നതിനുള്ള തന്ത്രം നടപ്പാക്കുന്നതിനുള്ള ദേശീയ കമ്മിറ്റി പ്രവർത്തനം വിപുലപ്പെടുത്തി. ഇതിെൻറ ഭാഗമായി എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ സൃഷ്ടിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. വ്യക്തികൾ, കുടിയേറ്റക്കാർ എന്നിവരെ കടത്തുന്നത് ഇല്ലാതാക്കൽ, മനുഷ്യക്കടത്തിനെതിരെയും ഇതിെൻറ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന സമൂഹ സൃഷ്ടി എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമ്മിറ്റി അതിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സൂചിപ്പിച്ചു.
വ്യക്തികളെ കടത്തുന്ന കുറ്റകൃത്യങ്ങളിൽ ഇരകളെ തിരിച്ചറിയുകയും അവർക്ക് സംരക്ഷണവും പിന്തുണയും നൽകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനവും നൽകും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തൊഴിലുടമകളിലും അവബോധം പ്രചരിപ്പിക്കുകയും പ്രാദേശികവും അന്തർദേശീയവുമായ സഹകരണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുകയും പ്രവർത്തനത്തിെൻറ ഭാഗമാണ്.
മനുഷ്യകടത്ത് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഹോട്ട്ലൈൻ നമ്പറിൽ (25589696) റിപ്പോർട്ട് ചെയ്യാൻ കമ്മിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.