കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ്, സാമൂഹ്യകാര്യ, വനിത-ബാലാവകാശ മന്ത്രി മായ് അൽ ബാഗ്ലി, ഭിന്നശേഷി കാര്യങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. ബിബി ഹമദ് അൽ അമിരി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. നഹേദ് അബ്ദുൽ റസാഖ് അൽ അതീഖി എന്നിവരുമായി കൂടികാഴ്ച നടത്തി.
വൈകല്യമുള്ള പൗരന്മാരുടെ എല്ലാ കാര്യങ്ങളും സുഗമമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി സംഭാഷണത്തിൽ ഉണർത്തി. ഭിന്നശേഷിയുള്ളവരുടെ കാര്യങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റിയുമായി സഹകരിക്കുന്നതിനും,അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും സാമൂഹിക കാര്യ മന്ത്രാലയത്തെ വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.