കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞമാസം നാടുകടത്തൽ നിരക്ക് വർധിച്ചതിന് പിന്നിൽ ജ യിലിൽ സ്ഥലമില്ലാത്തതും വേനലവധിയിൽ വിമാന ടിക്കറ്റ് ക്ഷാമം മുൻകൂട്ടി കണ്ടുള്ള നട പടിയുമെന്ന് റിപ്പോർട്ട്. ഇൗ വർഷം ആദ്യ നാലുമാസങ്ങളിൽ 4500 പേരെയാണ് നാടുകടത്തിയതെ ങ്കിൽ മേയ് ഒന്നുമുതലുള്ള 36 ദിവസത്തിനിടക്ക് മാത്രം 5500 പേരെ നാടുകടത്തി. ജയിലിൽ സ്ഥലമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞത് അധികൃതരെ പ്രയാസപ്പെടുത്തുന്നുണ്ട്. അടുത്ത മാസങ്ങളിൽ വിമാന ടിക്കറ്റ് കുത്തനെ ഉയരുകയും ചെയ്യും. പൊതുവെ മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാണ്.
നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് കൂടുതല്‍. ഇൗജിപ്തുകാർ, ഫിലിപ്പീൻസുകാർ, ഇത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്കക്കാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്.
മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 17,000 പേരെയാണ് നാടുകടത്തിയത്. 2016ൽ 19,730 പേരെയും 2017ൽ 29,000 പേരെയുമാണ് നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.