​ഉ​ച്ച​ജോ​ലി വി​ല​ക്ക്: 392 നി​യ​മ​ലം​ഘ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 392 നി​യ​മ ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്തി. 295 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ജൂ​ൺ ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ച്ചാ​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 100 ദീ​നാ​ർ എ​ന്ന തോ​തി​ൽ പി​ഴ ഈ​ടാ​ക്കു​ക​യും ക​മ്പ​നി​യു​ടെ ഫ​യ​ൽ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്യും. ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​ക്കു​ക​യും ഫ​യ​ൽ റ​ദ്ദാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. അ​തേ​സ​മ​യം, തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചാ​ണ് തൊ​ഴി​ലെ​ടു​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ഫ​യ​ൽ ചെ​യ്യും.

Tags:    
News Summary - Prohibition of midday work: Violation of 392

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.