ഉച്ചജോലി വിലക്ക്: 392 നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 392 നിയമ ലംഘനം രേഖപ്പെടുത്തി. 295 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. തുടർന്നും പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷക്കായി ജൂൺ ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന തോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ റദ്ദാക്കുകയുമാണ് ചെയ്യുക. അതേസമയം, തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ചാണ് തൊഴിലെടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.