കുവൈത്ത് സിറ്റി: ഇറാഖ് സൈന്യം മൂസിൽ തിരിച്ചുപിടിച്ചതോടെ അവിടെയുണ്ടായിരുന്ന ഐ.എസ് ഭീകരർ അയൽരാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കുവൈത്ത് ആഭ്യന്തരമന്ത്രാലയം സുരക്ഷാ സംവിധാനം ശക്തമാക്കി. മേഖലയിൽ താവളമടിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് ഇറാഖ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രത കൈക്കൊള്ളാൻ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉത്തരവ് നൽകിയത്. വിമാനത്താവളം, അതിർത്തി കവാടങ്ങൾ, എണ്ണ ഖനന മേഖലകൾ, സൈനിക–പൊലീസ് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ജൂലൈ 10 വരെ അതീവ ജാഗ്രത കൈക്കൊള്ളാനാണ് നിർദേശം. എംബസികളുൾപ്പെടെ നയതന്ത്ര കാര്യാലയങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സുരക്ഷാ വിവരങ്ങൾ ജി.സി.സി രാജ്യങ്ങൾ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.