കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ലിബറേഷൻ ടവറിൽ ഫെബ്രുവരി ആറ് ഞായറാഴ്ച പൊതുജനത്തിന് പ്രവേശനം അനുവദിക്കും. ലിബറേഷൻ ടവർ വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കണം.
രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നുവരെ വിദ്യാർഥികൾക്കും സർക്കാർ വകുപ്പുകൾക്കുമാണ് പ്രവേശനം. വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെയാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക. കുവൈത്ത് സിറ്റിയുടെ ആകാശദൃശ്യം കാണാമെന്നതാണ് ടവറിെൻറ ആകർഷണം.
ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിെൻറ സ്മാരകമായി 1996 മാർച്ച് പത്തിനാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്. 372 മീറ്റർ ഉയരമുള്ള ടവർ ഗൾഫ് രാജ്യങ്ങളിലെയും അറബ് മേഖലയിലെയും ഏറ്റവും ഉയരം കൂടിയതാണ്. നിർമാണ സമയത്ത് ലോകത്തിലെ നാലാമത് വലിയ ടവർ ആയിരുന്നു.
പിന്നീട് ഇതിനേക്കാൾ ഉയരമുള്ളത് വിവിധ രാജ്യങ്ങളിൽ നിർമിക്കപ്പെട്ടു. പത്തുവർഷം മുമ്പാണ് ടവറിലെ സന്ദർശക ഹാളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിർത്തിയത്.
കുവൈത്തിെൻറ അടയാളക്കുറികളിലൊന്നായ ലിബറേഷൻ ടവറിൽ ചെറിയ ഫീസ് ഇൗടാക്കി സ്ഥിരമായി പൊതുജനങ്ങളെ സന്ദർശകരായി സ്വീകരിക്കാൻ വാർത്താവിനിമയ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ടെലികമ്യൂണിക്കേഷൻ ഉപകരങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പ്രദർശന കേന്ദ്രം കൂടിയാക്കുന്നതാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.