കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ എലിസബത്ത് ലിസു ജിനുവിെൻറ ഇംഗ്ലീഷ് കവിതസമാഹാരം 'ദ ചെയ്ഞ്ചിങ് മാസ്ക്' ഇന്ത്യൻ അംബാസഡർ സിബി ജോർജ് എലിസബത്ത് ലിസുവിൽനിന്ന് സ്വീകരിച്ചു. പുസ്തക പ്രകാശനം സൂം യോഗത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. 80 കവിതകളടങ്ങിയ പുസ്തകം ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന നോഷൻ പ്രസാണ് പ്രസിദ്ധീകരിച്ചത്. സ്നേഹം, നിരാശ, വിശ്വാസം, സന്തോഷം, പ്രത്യാശ, പ്രകൃതി തുടങ്ങിയവയുടെ സമകാലിക യാഥാർഥ്യങ്ങളാണ് ഇതിവൃത്തം. ലോകത്തെ പ്രീതിപ്പെടുത്താനായി പൊയ്മുഖങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന മനുഷ്യരാശിയുടെ യഥാർഥ വികാരങ്ങൾ പുസ്തകത്തിൽ അനാവരണം ചെയ്യുന്നതായി അവതാരികയിൽ ചൂണ്ടിക്കാട്ടുന്നു.
ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ. ജേക്കബ്ബ് കുര്യൻ ഓണാട്ട്, ഡോ. പോൾ മണലിൽ എന്നിവർ സംസാരിച്ചു.കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ എലിസബത്ത് ലിസു കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ഐ.ടി മാനേജറാണ്.കുവൈത്തിലെ അറിയപ്പെടുന്ന ഗായികയുമാണ്. പരേതനായ റവ. ഏബ്രഹാം ഐപ്പ് മങ്ങാട്ട് കോർ എപ്പിസ്കോപ്പയുടെയും ലിസി കുട്ടി ഐപ്പിെൻറയും മകളാണ്. ഭർത്താവ്: ജിനു കെ. ജോർജ്. മക്കൾ: കരോൻ, ക്രിസലിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.