കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹ മ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനിയെയും പ്രതിനിധിസംഘത്തെയും അമീര്‍ ശൈഖ് സബാഹ് അ ല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ബയാന്‍ പാലസില്‍ സ്വീകരിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ സന്ദേശം അദ്ദേഹം അമീറിന് കൈമാറി. പ്രാദേശിക, അന്താരാഷ്ട്ര സംഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചക്ക് പ്രസക്തിയുണ്ട്.
കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അല്‍ നാസർ അസ്സബാഹും കൂടിക്കാഴ്യിൽ സംബന്ധിച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ചർച്ച നടത്തി. ജി.സി.സി വിദേശകാര്യാലയം അംബാസഡര്‍ നാസര്‍ഹാജി അല്‍ മുസൈന്‍, ഖത്തറിലെ കുവൈത്ത് അംബാസഡര്‍ ഹഫീത് അല്‍ അജമി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.