ദോഹ: ഖത്തറിലെ തൊഴിലാളി റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഫാസ്റ്റ്ട്രാക്കിങ് സംവിധാനവുമായി തൊഴിൽ മന്ത്രാലയം.
തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഇലക്ട്രോണിക് ആയി പൂർത്തിയാക്കാനുള്ള സംവിധാനമാണിത്.
ഇത് വഴി മിനിറ്റുകൾക്കുള്ളിൽതന്നെ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും വിസ അനുമതി നേടാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാറിന്‍റെ തൊഴില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്ന കമ്പനികള്‍ക്കു മാത്രമായിരിക്കും പുതിയ സേവനത്തില്‍നിന്ന് പ്രയോജനം ലഭിക്കൂ.
സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്‍റ് അഭ്യര്‍ഥനാ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ മേഖലയിലെ സ്മാര്‍ട്ട് ഇലക്ട്രോണിക് സേവനങ്ങള്‍ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫാസ്റ്റ് ട്രാക്കിങ് സംവിധാനം.
ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽനിന്നും ഖത്തറിലെ നിർമാണ മേഖലയിലേക്കും മറ്റും ജോലി തേടി എത്തുന്ന തൊഴിലാളികൾക്ക് വേഗത്തിൽ വിസ ലഭിക്കാൻ ഫാസ്റ്റ് ട്രാക്കിങ് സംവിധാനം സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.