ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് എ​യ​ർ​വേ​സും ഖ​ത്ത​ർ എ​യ​ർ​വേ​സും ഷ​ട്ടി​ൽ വി​മാ​ന സ​ർ​വി​സി​ന് ക​രാ​ർ കൈ​മാ​റു​ന്നു 

ഖത്തർ ലോകകപ്പ്: കുവൈത്ത് എയർവേസ് ഷട്ടിൽ സർവിസ് നടത്തും

കുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പ് ഫുട്ബാൾ മേളയോടനുബന്ധിച്ച് ഷട്ടിൽ സർവിസ് നടത്തുന്നതിനായി കുവൈത്ത് എയർവേസും ഖത്തർ എയർവേസുമായി ധാരണയിലെത്തി. ഇരു കമ്പനികളും ഇതുസംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചു.

ഇതനുസരിച്ച് നവംബർ 21 മുതൽ കുവൈത്ത് എയർവേസ് പ്രതിദിനം 20 സർവിസുകൾ നടത്തും. ഖത്തർ എയർവേസും കുവൈത്തിലേക്ക് പ്രതിദിന സർവിസുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഫുട്ബാൾ ആരാധകർക്ക് യാത്രസൗകര്യത്തിന്റെ കുറവു മൂലം മാച്ചുകൾ നഷ്ടമാകില്ലെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അലി അൽ ദുക്കാൻ പറഞ്ഞു.

ഓരോ മത്സരത്തിനും അഞ്ചുമണിക്കൂർ മുമ്പ് ഖത്തറിൽ എത്തുന്ന വിമാനം അതേദിവസം തന്നെ യാത്രക്കാരെ തിരികെയെത്തിക്കും.

ലോകകപ്പ് ടിക്കറ്റ് ലഭിച്ചവർക്കാണ് ഈ സമയങ്ങളിൽ ഖത്തറിലേക്ക് യാത്ര സാധ്യമാകുക. റിട്ടേൺ ടിക്കറ്റും ഫാൻ ഐ.ഡിയുമുള്ള ആരാധകർക്ക് മാത്രമായിരിക്കും ഷട്ടിൽ സർവിസിൽ സീറ്റ് അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

രാവിലെ ഖത്തറിലെത്തി വൈകീട്ട് മത്സരം വീക്ഷിച്ച് മടങ്ങാൻ കഴിയുന്ന രൂപത്തിൽ തുടർച്ചയായി സർവിസുകളൊരുക്കുകയാണ് അധികൃതരുടെ ശ്രമം. ഇങ്ങനെ വരുമ്പോൾ ഖത്തറിൽ ഹോട്ടൽ താമസസൗകര്യം ആവശ്യമില്ലാതെ ലോകകപ്പ് കണ്ട് മടങ്ങാനാവും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Tags:    
News Summary - Qatar World Cup: Kuwait Airways to operate shuttle service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.