കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിലെ ഗാർഹികത്തൊഴിലാളി വിതരണ ഒാഫിസിൽ തൊഴിലാളി പരിശോധന വിഭാഗം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയതായി മാൻപവർ പബ്ലിക് അതോറിറ്റി പറഞ്ഞു.
മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും അധികൃതർ പരിശോധന നടത്തി. അടച്ചിട്ട കടകളിൽനിന്ന് ഫയലുകൾ പരിശോധിച്ചു. നിരവധി തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ ശുയൂഖിൽ ഒരുമാസത്തിനിടെ നിരവധി പരിശോധനകളാണ് നടന്നത്.
താമസരേഖയില്ലാത്തവർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.