കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മുനി സിപ്പൽ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടുകയും 13 കടകൾ പൂട്ടി സീൽ പതിക ്കുകയും ചെയ്തു. ഫർവാനിയ, ഖൈത്താൻ, ജലീബ് എന്നീ പ്രദേശങ്ങളിലെ കടകൾ, ഗോഡൗണുകൾ, ഗാരേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന അരങ്ങേറിയത്.
മതിയായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത 15 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. ലൈസൻസ് പുതുക്കാതിരിക്കൽ, പൊതുസ്ഥലം കൈയേറൽ, ശുചിത്വമില്ലായ്മ തുടങ്ങിയ നിയമലംഘനങ്ങൾ വരുത്തിയതിന് 18 സ്ഥാപനങ്ങൾക്കെതിരെ കേസ് ചുമത്തി. സമാനമായ പരിശോധന വരുംദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും ഉണ്ടാകുമെന്ന് ഫർവാനിയ ഗവർണറേറ്റ് കൈയേറ്റം ഒഴിപ്പിക്കൽ വിഭാഗം മേധാവി എൻജി. ഫഹദ് അൽ മൂവൈസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.