ഹവല്ലി: നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡുകളിൽ 118 നിയമലംഘനങ്ങൾ പിടികൂടി. ഹവല്ലി ഗവർണറേറ്റിലെ ഹോട്ടലുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന അരങ്ങേറിയത്. ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കുക, നഗരസഭ ലൈസൻസില്ലാതെ കട തുറക്കുക, കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതലും കണ്ടെത്തിയത്. റെയ്ഡിൽ പിടികൂടിയ എട്ടു കിലോ ഭക്ഷ്യ ഉൽപന്നവും 18 ലിറ്റർ പാചക എണ്ണയും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.