കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം നടന്ന റെയ്ഡുകളിൽ 84 ഇഖാമ നിയമലംഘകർ പിടിയിലായി.
ഫർവാനിയ സുരക്ഷാവകുപ്പാണ് റെയ്ഡിന് നേതൃത്വം നൽകിയത്. പ്രദേശത്തെ സൂഖുകൾ, പരമ്പരാഗത ശീശക്കടകൾ ഉൾപ്പെടെ സ്ഥലങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. സ്പോൺസർ മാറി ജോലി ചെയ്തുവന്ന ഇവരിൽ പലർക്കുമെതിരെ തൊഴിലുടമയുടെ കേസുണ്ട്. തുടർനടപടികൾക്കായി ഇവരെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. പിടിയിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.