പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ബാ​ച്ചി​ലേ​ഴ്സ്​​:  ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ റെ​യ്ഡ് 

ഫ​ർ​വാ​നി​യ: സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ വി​ദേ​ശി ബാ​ച്ചി​ല​ർ​മാ​ർ​ക്ക് താ​മ​സം അ​നു​വ​ദി​ക്കു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം. ഇ​തി​​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ർ​ണ​റേ​റ്റ് പ​രി​ധി​യി​ലെ റാ​ബി​യ​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വി​ദേ​ശി ബാ​ച്ചി​ല​ർ​മാ​ർ വാ​ട​ക കൊ​ടു​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി വീ​ടു​ക​ൾ ക​ണ്ടെ​ത്തി. ഗ​വ​ർ​ണ​ർ ശൈ​ഖ് ഫൈ​സ​ൽ അ​ൽ ഹ​മൂ​ദ് അ​സ്സ​ബാ​ഹി​​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഫ​ർ​വാ​നി​യ മു​നി​സി​പ്പ​ൽ മേ​ധാ​വി സ​ഈ​ദ് അ​ൽ ആ​സി​മി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് നി​രീ​ക്ഷ​ക​ൻ, എ​മ​ർ​ജ​ൻ​സി, കൈ​യേ​റ്റ വി​രു​ദ്ധ വി​ഭാ​ഗം, ക്ലീ​നി​ങ്​ വി​ഭാ​ഗം എ​ന്നീ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - raid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.