കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ താമസകാര്യ വകുപ്പ് ഒമ്പത് അനധികൃത ഗാർഹികത്തൊഴിലാളി ഓഫിസുകളിൽ റെയ്ഡ് നടത്തി. താമസ നിയമം ലംഘിച്ച് സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ 36 പേരെ ഇവിടെനിന്ന് പിടികൂടി. ഇവരെ നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അറസ്റ്റിലായവരിൽ കൂടുതലും ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ തൊഴിലാളികളെ നിയമവിരുദ്ധമായി താമസിപ്പിച്ച് പുനർനിയമിച്ചുവരുകയായിരുന്നു ഈ ഓഫിസുകൾ. ഗാർഹിക തൊഴിലാളി ക്ഷാമം അനധികൃത റിക്രൂട്ടിങ് ഓഫിസുകൾ ചൂഷണത്തിന് അവസരമൊരുക്കുന്നതായി റിപ്പോർട്ടുണ്ട്. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടാൻ പ്രേരിപ്പിച്ച് മറിച്ചുവിൽക്കുകയാണ് ഇത്തരം ഓഫിസുകൾ. കുവൈത്തിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.